പാക് പോര്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു: ബോംബുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു . ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്. പാക് വിമാനങ്ങളെ തുരത്തിയതായാണ് ഇന്ത്യന്‍ സൈന്യം പുറത്തു വിടുന്ന റിപ്പോര്‍ട്ട്.

പാകിസ്ഥാന്റെ മൂന്നു പോര്‍ വിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ച് എത്തിയത്. നിയന്ത്രണ രേഖയ്ക്കു സമീപം പാക് ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് കണ്ടതായാണ് റിപ്പോര്‍ട്ട്. ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് ആ​ക്ര​മ​ണം

അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജമ്മു കശ്മിരിലെ നാല് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ലെ, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട് വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിയത്.

Share
Leave a Comment