ഡൽഹി : അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകി. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുത്തു.
ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നൽകിയ നിര്‍ദ്ദേശം. സുരക്ഷയും മുൻകരുതലും ശക്തമാക്കാൻ നടപടി ഉണ്ടാകും. എന്ത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നാണ് സൈനിക വൃത്തങ്ങളും വിശദീകരിക്കുന്നത്. നേരത്തെ സിആര്‍പിഎഫ് ബിഎസ്എഫ് ഡയറക്ടര്‍ ജനറൽമാര്‍ പങ്കെടുത്ത യോഗം കേന്ദ്ര ആഭ്യന്തരമന്ത്രിയും വിളിച്ച് ചേര്‍ത്തിരുന്നു. റോ ഐബി ഉൾപ്പെടെയുള്ള ഇന്റലിജൻസ് ഏജൻസികളുടെ യോഗം പ്രതിരോധ മന്ത്രിയും വിളിച്ച് ചേര്‍ത്തിരുന്നു.
Post Your Comments