KeralaLatest News

അപവാദ പ്രചരണം; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

തളിപ്പറമ്പ്: വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അപവാദ പ്രചരണം നടത്തിയ ലീഗ് നേതാവിനെതിരെ കേസ്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപമാനിക്കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ തളിപ്പറമ്പിലെ മുസ്ലിം ലീഗ് നേതാവ് കെ. ബഷീര്‍ എന്ന ബദരിയ്യ ബഷീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മുന്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ സയ്യിദ് നഗറിലെ കെ.വി.മുഹമ്മദ് കുഞ്ഞിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ലീഗ് പ്രവര്‍ത്തകര്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പരേതനായ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി.സിദ്ദിക്ക് ഹാജിക്കെതിരെയും മുഹമ്മദ് കുഞ്ഞിക്കെതിരെയും അപകീര്‍ത്തി പരാമര്‍ശം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഈ സംഭവത്തില്‍ ബഷീറിനെ ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിക്കെതിരെ കേസ് കൊടുത്ത സംഭവത്തിന്റെ പേരിലാണ് ലീഗ് ഇദ്ദേഹത്തെ പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button