ഇസ്ലാമാബാദ്: ഇന്ത്യ-പാക് സംഘര്‍ഷം മുറുകുന്നു. ഇന്ന് രാവിലെ മുതല്‍ വളരെ പ്രകോപനപരമായ സമീപനമാണ് പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ സ്വീകരിച്ചപ വരുന്നത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബോംബികള് വര്‍ഷിച്ചു.
അതേസമയം പാക് വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടുവെന്ന അവകാശവാദവുമായി പാകിസ്ഥാന് രംഗത്തെത്തി. പാകിസ്ഥാന് സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഖഫൂറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെടിവെച്ചിട്ട രണ്ടു വിമാനങ്ങളില്‍ ഒന്ന് വീണത് പാകിസ്ഥാന് അതിര്‍ത്തിയിലാണെന്നും, വിമാനത്തിലെ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും ആസിഫ് ഖഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
In response to PAF strikes this morning as released by MoFA, IAF crossed LOC. PAF shot down two Indian aircrafts inside Pakistani airspace. One of the aircraft fell inside AJ&K while other fell inside IOK. One Indian pilot arrested by troops on ground while two in the area.
— DG ISPR (@OfficialDGISPR) February 27, 2019
Post Your Comments