Latest NewsIndia

പട്ടികയില്‍ 44 ലക്ഷം വ്യാജ വോട്ടര്‍മാര്‍: കോണ്‍ഗ്രസിന്റെ പരാതിയില്‍ നടപടിയെടുക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്‍

2019 ജനുവരി 31ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 8,73,30,484 വോട്ടര്‍മാരാനുള്ളത്

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ ക്രമക്കേടാരോപിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിനായി മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് കോണ്‍ഗ്‌സ് ആരോപിക്കുന്നത്. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പാരതിയുമയി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രണ്ടു ദിവസത്തെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. അപ്പോഴാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയ്ക്ക് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് 15 ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമ്മീഷണര്‍ അറിയിച്ചു. 2019 ജനുവരി 31ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 8,73,30,484 വോട്ടര്‍മാരാനുള്ളത്.  ഇതില്‍ 4,57,02,579 പുരുഷന്‍മാരും 4,16,25,819 സ്ത്രീകളും 2,086 ട്രാന്‍സ്ജെന്‍ഡറുകളും ഇടം നേടിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ നേരിട്ട് പരിശോധിച്ചു. വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇത്തവണ മഹാരാഷ്ട്രയില്‍ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലുംവോട്ടെടുപ്പ് നടത്തുകയെന്ന് അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button