മുംബൈ: യുഎസ്-ചൈന വാണിജ്യതര്‍ക്കത്തിന് പരിഹാരമായതോടെ ലോക ഓഹരി വിപണികളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങി. മിക്ക ഓഹരി വിപണികളും കഴിഞ്ഞ ദിവസം നേട്ടം കൊയ്തു. ഇന്ത്യന്‍ ഓഹരികളും ഇന്നലെ കയറി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു ചര്‍ച്ചയില്‍ നല്ല പുരോഗതിയുള്ളതായി ട്വീറ്റ് ചെയ്തത്. വേണ്ടത്ര പുരോഗതി ആയാല്‍ ഫ്േളാറിഡയിലെ തന്റെ മാര്‍ എ ലഗോ എന്ന എസ്റ്റേറ്റില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമൊത്തു കരാര്‍ ഒപ്പിടുമെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിനു ചൈനീസ് ഉത്പന്നങ്ങള്‍ക്കു ചുമത്തുമെന്നു പ്രഖ്യാപിച്ച പിഴച്ചുങ്കം ഉടനെ ചുമത്തില്ലെന്നും ട്രംപ് അറിയിച്ചു.
ഇതേ തുടര്‍ന്നു ചൈനയിലും ജപ്പാനിലുമെല്ലാം ഓഹരികള്‍ കുതിച്ചുകയറി. ചൈനയിലെ ഷാങ് ഹായ് കോംപസിറ്റ് സൂചിക 5.6 ശതമാനമാണ് ഉയര്‍ന്നത്. ഇന്ത്യയില്‍ അതേ തോതിലുള്ള ഉണര്‍വ് ഇല്ല.
മുംബൈ സെന്‍സെക്‌സ് 341.9 പോയിന്റ് (0.95 ശതമാനം) ഉയര്‍ന്ന് 36,213.38 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 88.45 പോയിന്റ് (0.82 ശതമാനം) കയറി 10,880.1 ല്‍ ക്ലോസ് ചെയ്തു.
രൂപയ്ക്കും ഇന്നലെ നേട്ടമായിരുന്നു. ഡോളര്‍വില 71 രൂപയ്ക്കു താഴെയെത്തി. 18 പൈസ താണു ഡോളര്‍ 70.98 രൂപയില്‍ ക്ലോസ് ചെയ്തു.
Post Your Comments