ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഏഴു മാസത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡോയിൽ വില ഉള്ളത്. ബാരലിന് 90 ഡോളറാണ് കഴിഞ്ഞയാഴ്ച ബ്രെന്റ് ഇനം ക്രൂഡോയിലിന് രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, കഴിഞ്ഞ 158 ദിവസങ്ങളിലായി രാജ്യത്തെ പെട്രോൾ- ഡീസൽ ചില്ലറ വിൽപ്പനയിൽ മാറ്റങ്ങൾ വരുത്താൻ കമ്പനികൾ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ക്രൂഡോയിൽ വില ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയത്. നിലവിൽ, ബാരലിന് 92.84 ഡോളറാണ് ക്രൂഡോയിൽ വില. രാജ്യത്ത് ഇന്ധനവില പരിഷ്കരിക്കാത്തതിനെ തുടർന്ന് എണ്ണ കമ്പനികൾ വൻ നഷ്ടം നേരിട്ടിരുന്നു. ‘എണ്ണ കമ്പനികൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സാവകാശം നൽകേണ്ടതിനാൽ, ക്രൂഡോയിൽ വില ബാരലിന് 88 ഡോളറോ അതിന് താഴ്ന്ന നിലയിലോ എത്തിയാൽ മാത്രമേ ഇന്ധനവിലയിൽ കുറവ് വരുത്താൻ സാധിക്കുകയുള്ളൂ’, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
Also Read: ടിസിഎസ്: സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments