ഇന്ത്യ അരി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ കത്തിക്കയറി അരി വില. ലോകത്തിലെ അരി കയറ്റുമതിയുടെ 40 ശതമാനവും വഹിക്കുന്നത് ഇന്ത്യയാണ്. ഇതോടെയാണ് ആഗോള വിപണി പ്രതിസന്ധിയിലായിരിക്കുന്നത്. നിലവിൽ, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ട്.
ആഭ്യന്തര വില കുതിച്ചുയരുന്നത് തടയുന്നതിന്റെ ഭാഗമായാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തവണ പെയ്ത അതിശക്തമായ മഴ വിളയെ വലിയ തോതിൽ ബാധിച്ചിരുന്നു. ഇതോടെ, ഉൽപ്പാദനത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയിൽ അരിയുടെ മിതമായ ലഭ്യത ഉറപ്പുവരുത്തുകയാണ് നിരോധനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Also Read: മായം ചേർത്ത ശർക്കര വിൽപന നടത്തി: വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും
കയറ്റുമതി നിരോധനം ആഭ്യന്തര വിപണിക്ക് ആശ്വാസം പകരുമെങ്കിലും, ആഗോള വിപണിയിൽ ഇനിയും വില ഉയരാൻ സാധ്യതയുണ്ട്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയാണ് ഇത്തവണ പൂർണ്ണമായും നിരോധിച്ചിട്ടുള്ളത്. അരി ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളെയാണ് ഇന്ത്യയുടെ നടപടി പ്രധാനമായും ബാധിക്കാൻ സാധ്യത.
Post Your Comments