വി വിധ അസുഖങ്ങളുടെ ശമനത്തിനായി ഉപയോഗിച്ച് വന്നിരുന്ന പ്രൊഫെെനല്‍ സസ്പന്‍ഷന്‍ എന്ന സിറഫിന് യുഎഇ ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ബാച്ച് നമ്പര്‍ 0621 എന്ന പ്രൊഫെെനലിന്‍റെ 100 എംജി 5 എംല്‍, 110 എംഎല്‍ എന്നീ വലിപ്പങ്ങളിലുളള സിറഫുകളാണ് ഫാര്‍മസിയില്‍ വില്‍ക്കുന്നതിന് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്രക്കുറിപ്പിലൂടെയാണ് മരുന്നിന് നിരോധന ഏര്‍പ്പെടുത്തിയ വിവരം മന്ത്രാലയം അറിയിച്ചത്.
ഗല്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് , ജുല്‍പ്പര്‍ എന്ന കമ്പനിയുടെ മരുന്നിനാണ് നിരോധനം. യുഎഇ ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനിസരിച്ചുളള മരുന്നുകള്‍ അല്ലാത്തതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയ ഈ സിറഫ് എല്ലാ സ്വകാര്യ പൊതുമേഖല ഫാര്‍മസികളില്‍ നിന്നും നീക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിലക്കേര്‍പ്പെടുത്തിയ മരുന്ന് ആര്‍ക്കും അസുഖനിവാരണത്തിനായി കുറിച്ച് നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ മരുന്ന് ഉപയോഗിച്ച് ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ 04 2301448 ഈ നമ്പരില്‍ വിളിക്കുകയോ അല്ലെങ്കില്‍ pv@moh.gov.ae എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാമെന്നുംമന്ത്രാലയം പത്രക്കുറിപ്പില്‍വിശദീകരിച്ചിട്ടുണ്ട്.
തലവേദന, ആര്‍ത്തവ സംബന്ധമായ അസുഖം ,മസിലുകള്‍ക്കുണ്ടാകുന്ന വേദന , പനി മുതലായ അസുഖങ്ങള്‍ക്കാണ് പ്രൊഫെെനല്‍ സസ്പന്‍ഷന്‍ എന്ന മരുന്ന് സാധാരണയായി ഉപയോഗിക്കുന്നത്.
Post Your Comments