KeralaLatest News

ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്നെങ്കിലും അച്ഛന്‍മാര്‍ രണ്ട്; കാരണം ഇതാണ്

ലണ്ടന്‍: ഒരു അമ്മയുടെ വയറ്റില്‍ ഒരേ ദിവസം പിറന്ന ഇരട്ട കുട്ടികള്‍. അലക്‌സാണ്ട്രയും കാള്‍ഡറും. സറോഗേറ്റ് എന്ന സ്ത്രീയാണ് ഇവര്‍ക്ക് ജന്മം നല്‍കിയത്. ഈ ഇരട്ടക്കുട്ടികളുടെ അച്ഛന്‍മാര്‍ പക്ഷെ രണ്ടുപേരാണ്. 19 മാസം പ്രായമുള്ള ഈ ഇരട്ടകുട്ടികളുടെ അച്ഛന്‍മാര്‍ ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെടുന്ന സൈമണ്‍, ഗ്രേം എന്നിവരാണ്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഗേ ദമ്പതികളായ സൈമണിനും ഗ്രമ്മിനും ഇരട്ടകുട്ടികള്‍ പിറന്നത്. യുകെയില്‍ രണ്ട് അച്ഛന്‍മാര്‍ക്ക് ജനിക്കുന്ന ആദ്യ ഐവിഎഫ് ഇരട്ടകളാണ് അലക്സാണ്ട്രയും കാള്‍ഡറും.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച ഐവിഎഫ് ചികിത്സാരീതിയോട് നന്ദി പറയുകയാണ് സൈമണും ഗ്രമ്മും. രണ്ട് പുരുഷന്മാരില്‍ നിന്ന് ഗര്‍ഭം ധരിച്ച അവസ്ഥയിലായിരുന്നു സറോഗേറ്റ്. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഈ അച്ഛന്‍മാര്‍ പറയുന്നു. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഐവിഎഫിലൂടെ കുഞ്ഞ് മതിയെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അതാരാകും എന്നത് ഒരു വലിയ ചോദ്യമായിരുന്നു. അങ്ങനെയിരിക്കെയാണ് രണ്ട് പേര്‍ക്കും അതിന് സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇരുവരുടെയും ബീജങ്ങള്‍ ശേഖരിച്ച ആരോഗ്യ വിദഗ്ദ്ധര്‍ ബീജസങ്കലനം നടത്തി സറോഗേറ്റിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button