പാറശാല : പൊഴിയൂര്‍ എസ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ് മരിച്ച വൃദ്ധന്റെ ബന്ധുക്കള്‍ രംഗത്ത്. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മരിച്ച പാലയ്യന്റെ ബന്ധുക്കളാണ് എസ്‌ഐയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് അയ്ക്കണമെന്ന യാചിച്ച തങ്ങളെ പൊഴിയൂര്‍ എസ്‌ഐ ചീത്തവിളിച്ച് പുറത്താക്കുകയായിരുന്നു എന്ന് പാലയ്യന്‍(65)ന്റെ മരുമകന്‍ അധ്യാപകന്‍ പോള്‍സിങ് പറയുന്നു. 19ന് വൈകിട്ട് 6 നാണ് അയല്‍വാസിയും മക്കളും ചേര്‍ന്ന് തടി കൊണ്ട് പാലയ്യനെ മര്‍ദിച്ചത്.
അവശനായി കിടന്നയാളെ 6.30ന് പൊഴിയൂര്‍ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മഞ്ഞപ്പിത്തരോഗബാധിതന്‍ കൂടിയായിരുന്ന പാലയ്യനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് അവശ്യപ്പെട്ടെങ്കിലും ഇതൊക്കെ തന്ത്രമാണെന്ന് പറഞ്ഞ് എസ്‌ഐ മുറിക്ക് പുറത്താക്കി. ബന്ധുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു മണിക്കുറിന് ശേഷം രണ്ട് പൊലീസൂകാരെ കുട്ടി പുവ്വാര്‍ അശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആന്തരിക ക്ഷതമുള്ളതിനാല്‍ ഉടന്‍ താലുക്ക് അശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം.
വിവരമറിയിച്ച പൊലീസുകാരോട് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്നും, സ്റ്റേഷനിലേക്ക് തിരിച്ചെത്തിക്കാനും എസ്‌ഐ അവശ്യപ്പെട്ടു. അവശനിലയിലായ പാലയ്യനെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ചികിത്സ അവശ്യമില്ലെന്നായിരുന്നു എസ്‌ഐയുടെ നിലപാട്.
രാത്രി 8.30നുരക്തം ഛര്‍ദ്ദിച്ചപ്പോഴാണ് ജാമ്യം എഴുതി വച്ച് പാലയ്യനെ ആശുപത്രിയിലേക്ക് അയക്കാന്‍ തയാറായത്. ഗുരുതരാവസ്ഥയിലായ പാലയ്യനെ നെയ്യാറ്റിന്‍കര താലുക്ക് അശുപത്രിയില്‍ എത്തിച്ചശേഷം ആംബുലന്‍സിലാണ് രാത്രി 9.45നാണ് മെഡിക്കല്‍കോളേജില്‍ എത്തിച്ചത്.. പ്രതികള്‍ക്കെതിരെ കേസ് എടുക്കണമെന്ന് അവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പൊലീസുകാരിയായ മകളെ എസ്‌ഐ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Post Your Comments