KeralaLatest News

വയനാട്ടിലെ കാട്ടുതീ; നിയന്ത്രണവിധേയമെന്ന് വനംവകുപ്പ്

വയനാട്: വയനാട്ടിൽ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും തീപിടിത്തം. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്. ഇന്നലെ ബന്ദിപ്പൂര്‍ ഹൈവേയില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ ബാണാസുര മലയിലും കാട്ടുതീ പടരുകയാണ്. . മൂന്ന് ദിവസം മുന്‍പാണ് ഇവിടെ കാട്ടുതീ കണ്ടത്. എന്നാല്‍ മലയ്ക്ക് മുകളില്‍ മാത്രമേ തീ ഉണ്ടാകൂ എന്ന് കരുതി നാട്ടുകാര്‍ ഇതിനെ അവഗണിച്ചു. എന്നാല്‍ പിന്നീട് കാട്ടുതീ വലിയ രീതിയില്‍ പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാണെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.

ഇന്നലെ വയനാട് വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍ മുതുമല വനമേഖലയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. ഉച്ചയോടെ ബന്ദിപ്പൂര്‍ വനത്തിലെ ഗോപാല്‍സാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളിയിലേക്കും തീ പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പ് തീ നിയന്ത്രണവിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button