Latest NewsKeralaNews

സൈലന്റ് വാലി വനമേഖലയില്‍ കാട്ടുതീ വ്യാപിക്കുന്നു

പാലക്കാട്: സൈലന്റ് വാലി വനമേഖലയില്‍ കാട്ടുതീ വ്യാപിക്കുന്നു. കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ട തത്തേങ്ങലം മലവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലാണ് തീ പടര്‍ന്നത്. എത്തിച്ചേരാന്‍ കഴിയാത്ത ചെങ്കുത്തായ സ്ഥലങ്ങളിലാണ് തീ ശേഷിക്കുന്നത്. കാട്ടുതീ കോര്‍ ഏരിയയിലേക്ക് കടക്കാതിരിക്കാന്‍ മുന്‍ കരുതലെടുത്തിട്ടുളളതായി വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ധാരാളം ജന്തു ജീവജാലങ്ങളുള്ള കാട്ടില്‍ വന്‍ മരങ്ങള്‍ ഉള്‍പ്പെടെ തീ വിഴുങ്ങിയിട്ടുണ്ട്. നാട്ടുകാരുടെയും എന്‍ജിഒകളുടെയും സഹായത്തോടെയാണ് വനംവകുപ്പ് ഇവിടെ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ്, ഭവാനി റെയ്ഞ്ച് അസി. വാര്‍ഡന്‍ എ. ആശാലത എന്നിവരുടെ നേതൃത്വത്തില്‍ 40 അംഗ സംഘം 3 ദിവസമായി തീ അണക്കാനുള്ള ശ്രമത്തിലാണ്. ബുധനാഴ്ച പുലര്‍ച്ചെയോടെ തീ പൂര്‍ണമായി കെടുത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button