പത്തനംതിട്ട: ശബരിമലയുടെ വനമേഖലയിൽ കാട്ടുതീ അതിവേഗത്തിൽ പടർന്നുപിടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വനമേഖലയിൽ തീ പടരുന്നുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങൾ വനം വകുപ്പ് അധികൃതർ നടത്തിയിട്ടുണ്ടെങ്കിലും, അവ വിഫലമാവുകയായിരുന്നു. നിലവിൽ, കൂടുതൽ ഇടങ്ങളിലേക്ക് തീ പടർന്നുപിടിക്കുകയാണ്.
നിലയ്ക്കലിന് സമീപമാണ് കാട്ടുതീ പടർന്നു പിടിക്കുന്നത്. കൊല്ലക്കുന്ന്, തേവർമല, നൻപൻപാറ കോട്ട എന്നിവിടങ്ങളെല്ലാം അഗ്നിക്കിരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നേരിയ തോതിൽ മഴ പെയ്തിരുന്നു. ഇതിനെ തുടർന്ന് നേരിയ ശമനം ഉണ്ടായെങ്കിലും, പിന്നീട് കൂടുതൽ ശക്തമായി മറ്റു മേഖലകളിലേക്ക് കൂടി തീ പടരുകയായിരുന്നു. വേനൽക്കാലത്ത് ഫയർ ലൈൻ തെളിക്കാത്തതാണ് തീ പടർന്നുപിടിക്കാനുള്ള കാരണം. പണമില്ലെന്ന് പറഞ്ഞാണ് ഫയർ ലൈൻ തെളിക്കുന്ന ജോലികൾ വനം വകുപ്പ് കൃത്യമായി ചെയ്യാതിരുന്നത്.
Also Read: മാർച്ചിൽ സ്വർണവില പൊള്ളുന്നു, അറിയാം ഇന്നത്തെ വില നിലവാരം
Post Your Comments