Latest NewsKerala

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാൻ ‘നോ..ഗോ..ടെൽ’ ; കേരളാ പോലീസിന്റെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം : കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള മുൻകരുതലുകളെക്കുറിച്ച് കേരളാ പോലീസ്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം അതിക്രമങ്ങള്‍ കുട്ടികൾ ആരോടും തുറന്ന് പറയാതെ ഉള്ളിലൊതുക്കി കൂടുതല്‍ മോശകരമായ അവസ്ഥയിലേക്ക് പോകുന്ന പ്രവണത കണ്ടുവരുന്നു. മതാപിതാക്കളാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ലൈംഗിക ചൂഷണത്തെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പറഞ്ഞുകൊടുക്കേണ്ടതുണ്ട്. തനിക്ക് നേരെയുണ്ടായത് ലൈംഗിക അതിക്രമം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കുട്ടിക്കുണ്ടാവുക എന്നത് പ്രധാനമാണ്. ‘നോ..ഗോ..ടെൽ’ എന്ന വാചകം ആണ് കുട്ടികൾ ലൈംഗിക ചൂഷണത്തിൽ നിന്നും സ്വയം രക്ഷ നേടാൻ ഉപകാരപ്രദമായ ഏറ്റവും നല്ല പോംവഴിയെന്നും പോസ്റ്റില്‍ പറയുന്നു.

മറ്റുള്ളവരോട് അരുതെന്ന് പറയാനും മറ്റൊരാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്ന സമയത്ത് പോവുക എന്ന് പറയാനും രക്ഷിതാക്കളോട് കാര്യങ്ങള്‍ തുറന്ന് പറയാനും മാതാപിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കണം.

https://www.facebook.com/keralapolice/posts/2026012874160858

shortlink

Related Articles

Post Your Comments

Related Articles


Back to top button