Latest NewsInternational

സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഖാര്‍ത്തൂം : സുഡാനില്‍ ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് സുഡാന്‍ ്പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭയുടേയും പ്രാദേശിക സര്‍ക്കാരുകളുടേയും പ്രവര്‍ത്തനം മരവിപ്പിച്ചു. പ്രസിഡന്റിനെതിരെ രാജ്യത്ത് പ്രതിഷേധം കനത്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.

വെള്ളിയാഴ്ച ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഒമര്‍ അല്‍ ബാഷിര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധ പ്രകടനങ്ങള്‍ സുഡാനിലെ പൗരജീവിതം അസ്വസ്ഥമാക്കിയിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത തവണ കൂടി തന്നെ പ്രസിഡന്റായി നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തിയിരുന്നത്. അതേസമയം ഒമര്‍ അല്‍ ബാഷിര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സുഡാന്‍ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button