KeralaLatest News

ഇരട്ടക്കൊലപാതകം ; സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നതിന്റെ തെളിവുകൾ പുറത്ത്

കാസർകോട് : കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നതിന്റെ തെളിവുകൾ പുറത്ത്. പെട്ടെന്നുള്ള പ്രകോപനമല്ല ഇരട്ട കൊലപാതകത്തിന് പിന്നില്‍ എന്ന് തെളിയിക്കുന്നതാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ പറയുന്നത്.

കൊലപ്പെട്ട ശരത് ലാലിനെതിരെയാണ് പ്രധാനമായും കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയായ അശ്വിന്‍ അപ്പു ഇവന്‍ ചാവന്‍ റെഡിയായി, ഞങ്ങള്‍ എല്ലാം സെറ്റാണ് എന്നാണ് പോസ്റ്റിന് താഴെയുള്ള ഒരു കമന്‍റില്‍ പറയുന്നത്. ശരത് കല്ല്യോട്ടെ ഒരു നേര്‍ച്ച കോഴിയാണ് എന്ന കമന്‍റും ഇയാള്‍ ഇട്ടിരുന്നു.

എന്നാല്‍ കൊലപാതകം നടന്ന ഉടന്‍ ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു. പക്ഷെ പോലീസില്‍ നല്‍‌കിയ പരാതിയില്‍ നേരത്തെ തന്നെ ഇവയുടെ സ്ക്രീന്‍ ഷോട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ഇരിക്കെയാണ് സോഷ്യല്‍ മീഡിയ കൊലവിളിയുടെ തെളിവുകള്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button