മുംബൈ : കോണ്‍ഗ്രസ് നേതാവും നവ്‌ജ്യോത്‌സിങ് സിദ്ദുവിന് മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പുല്‍വാമ ഭീകരാക്രണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് സിദ്ദുവിന് ഫിലിം സിറ്റിയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.ഭീകരരുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തങ്ങള്‍ക്ക് രാജ്യങ്ങള്‍ ഉത്തരവാദികളല്ലെന്നും, ഭീകരതയ്ക്ക് ദേശാതിര്‍ത്തി ഇല്ലെന്നുമാണ് പുല്‍വാമ ഭീകരാക്രമണത്തിനുശേഷം സിദ്ദു പ്രതികരിച്ചത്. എല്ലാ സ്ഥലങ്ങളിലും നല്ലവരും ചീത്ത മനുഷ്യരുമുണ്ട്. തെറ്റുകാര്‍ ശിമക്ഷക്കപ്പെടണം അതിന് എല്ലാവരേയും കുറ്റപ്പെടുത്തരുതെന്നുമാണ് സിദ്ദു അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ സിദ്ധുവിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.പാക്കിസ്ഥാന്‍ താരങ്ങളെ ഇന്ത്യന്‍ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനും ഫെഡറേഷന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ പ്രശസ്ത കോമഡി ഷോ ആയ കപില്‍ ശര്‍മ്മ ഷോയില്‍ നിന്നും സിദ്ദുവിനെ മാറ്റിയിരുന്നു.
Post Your Comments