മന്ത്രി സി രവീന്ദ്രനാഥിന്റെ വീട്ടിലേയ്ക്ക് കണ്ണീര്‍ യാത്ര

തൃശൂര്‍: എയ്ഡഡ് സ്‌കൂള്‍ അധ്യാപക – അനധ്യാപകരും അവരുടെ കുടുംബങ്ങളും വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കണ്ണീര്‍ യാത്ര നടത്തുന്നു. മൂന്ന് വര്‍ഷമായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. ഇന്ന് രാവിലെ 11.30ന് മന്ത്രി സി രവീന്ദ്രനാഥിന്റെ വസതിയിലേക്ക് കണ്ണീര്‍ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇടതു സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ആഘോഷിക്കുമ്പോഴും അധ്യാപകര്‍ പട്ടിണിയിലാണ്. സംരക്ഷിത ജീവനക്കാരെ ഏറ്റെടുക്കാന്‍ മാനേജ്മെന്റ് തയ്യാറാണ്. ഒരു സ്‌കൂളില്‍ ഒരു അധ്യാപകനെ വച്ചാല്‍ പ്രശ്നം പരിഹരിച്ച് നിയമന അംഗീകാരവും ശമ്പവും നല്‍കാം. മാനേജ്മെന്റും സര്‍ക്കാരും ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടേണ്ട വിഷയം നീട്ടിക്കൊണ്ടു പോകുകയാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നുമണിയും ജില്ലാ പ്രസിഡന്റ് നസീമും ആരോപിച്ചു.

Share
Leave a Comment