KeralaLatest News

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ പാർട്ടിക്കില്ല; എൻഎസ്എസിനെതിരെ കോടിയേരി

തിരുവനന്തപുരം :എൻ എസ് എസിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. തമ്പ്രാക്കന്മാരുടെ സ്വഭാവമാണ് എൻ എസ്എസ് കാണിക്കുന്നത്. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പഴയ പ്രവർത്തന രീതി തുടരാൻ സിപിഎം ആലോചിക്കുന്നില്ല. ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. കാസർകോട്ടെ കൊലപാതകങ്ങളുടെ പേരിൽ സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെടുന്നുണ്ട്. തിരിച്ച് ഒന്നും ചെയ്യരുതെന്നു പ്രവർത്തകരോടു നിർദേശിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതു സർക്കാരല്ല. ആക്രമിച്ചവരിൽനിന്ന് ഈടാക്കാനേ പറ്റൂ. അതുകൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യാൻ പോകുന്നവർ നഷ്ടപരിഹാരമായി എത്ര കൊടുക്കേണ്ടിവരുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button