UAELatest NewsIndia

തങ്ങൾ ഇന്ത്യക്കൊപ്പമെന്ന് തെളിയിച്ചു ചരിത്രത്തിലാദ്യമായി ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി ഇന്ത്യ

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ വീണ്ടും ഒറ്റപ്പെടുന്നു. തങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്ന് തെളിയിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി യും.ചരിത്രത്തിലാദ്യമായി ഒ ഐ സി സമ്മേളനത്തിൽ ഇന്ത്യയ്ക്ക് വിശിഷ്ടാതിഥിയായി ക്ഷണം. അടുത്ത മാസം 1,2 തീയതികളിൽ അബുദാബിയിൽ നടക്കുന്ന സമ്മേളനത്തിലേയ്ക്ക് ഇന്ത്യയെ ക്ഷണിച്ചിരിയ്ക്കുന്നത് യു എ ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയീദ് അൽ നഹ്യാനാണ്.

സൗഹൃദ രാജ്യമായ ഇന്ത്യയ്ക്ക് ലോകരാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന പ്രസക്തിയും ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യവും ഇസ്ലാമിക കൂട്ടായ്മയിലെ പ്രാധാന്യവും കണക്കിലെടുത്താണ് ക്ഷണമെന്നും യുഎഇ സര്‍ക്കാര്‍ പറയുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനയച്ച സന്ദേശത്തിൽ ഇന്ത്യയുടെ മഹത്തായ രാഷ്ട്രീയ,സാംസ്ക്കാരിക പാരമ്പര്യം ഉയർന്നതാണെന്നും, പ്രത്യേകം സൂചിപ്പിക്കുന്നു.യുഎഇയുമായുള്ള ചങ്ങാത്തത്തിന്‍റെ പേരില്‍, ഇന്ത്യയിലെ 185 ദശലക്ഷം മുസ്ലിംങ്ങള്‍ ഈ രാജ്യത്തിന്‍റെ സാംസ്ക്കാരിക വൈവിധ്യത്തിനും ഇസ്ലാമിക ലോകത്തിനും നല്‍കിയ സംഭാവനകളുടെ പേരില്‍ ക്ഷണം സ്വീകരിക്കുന്നുവെന്നാണ് ഇന്ത്യ നൽകിയ മറുപടി.

പാകിസ്ഥാനിൽ നിന്ന് ഉയരുന്ന ഭീകരവാദ ഭീഷണികളെ കുറിച്ച് മറ്റ് ഇസ്ലാം രാഷ്ട്രങ്ങളെ ബോദ്ധ്യപ്പെടുത്താനും,അവരുടെ പിന്തുണ നേടുവാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതാകും ഒ ഐ സി സമ്മേളനത്തിലെ പങ്കാളിത്തം. 57 രാജ്യങ്ങള്‍ ഒ.ഐസിയില്‍ അംഗങ്ങളാണ്. ഒ.ഐസി സമ്മേളനത്തിലേയ്ക്ക് ആദ്യമായാണ് ഇന്ത്യയ്ക്ക് ക്ഷണം കിട്ടുന്നത്. മാത്രമല്ല ഒ.ഐസിയില്‍ ഇന്ത്യയ്ക്ക് നിരീക്ഷക പദവി നല്‍കണമെന്ന് ബംഗ്ലാദേശും തുര്‍ക്കിയും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button