Latest NewsIndiaInternational

‘ഭീകരവാദത്തെ ന്യായീകരിക്കാൻ നിൽക്കരുത്’: ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയോട് ഇന്ത്യ

ഡൽഹി: ഭീകരവാദത്തെ ന്യായീകരിക്കാൻ നിൽക്കരുതെന്ന് ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയായ ഒഐസിയോട് ഇന്ത്യ. സൗദി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 57 ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ.

കൊടും ഭീകരനും വിഘടനവാദിയുമായ യാസിൻ മാലിക്കിനെ കോടതി ശിക്ഷിച്ചതിൽ ഒഐസിയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആർസി പ്രതിഷേധം അറിയിച്ചിരുന്നു. ഇതേതുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത്.

‘ഒഐസിയുടെ ഉപവിഭാഗമായ ഐപിഎച്ച്ആർസി, വിഘടനവാദിയായ യാസീൻ മാലിക്കിനെ ശിക്ഷിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രതികരണങ്ങൾ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭീകരവാദികൾക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയാണ് പ്രതികരണത്തിലൂടെ അവർ ചെയ്തത്. ഇന്ത്യയ്ക്ക് ഇത് തികച്ചും അംഗീകരിക്കാനാവാത്ത കാര്യമാണ്.’ അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഒട്ടും തന്നെ വെച്ച് പൊറുപ്പിക്കാനാവാത്ത ‘സീറോ ടോളറൻസ്’ നയമാണ് ലോകം മുഴുവൻ ഭീകരവാദത്തിനെതിരെ സ്വീകരിക്കുന്നത്. മറിച്ചൊരു നിലപാട് ഒഐസി സ്വീകരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button