ന്യൂഡൽഹി: ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ നിരന്തര ആക്രമണം നടക്കുകയാണെന്ന് മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി). നിലവിലെ ഹിജാബ് വിവാദത്തില്‍ ആശങ്കയുണ്ടെന്നും മുസ്ലിങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ ആക്രമണം നടക്കുകയാണെന്നും ഒഐസി ആരോപിച്ചു. രാജ്യത്ത് മുസ്ലിം വംശഹത്യയാണ് നടക്കുന്നതെന്നും ഒഐസി വിമർശിച്ചു. ഉത്തരാഖണ്ഡില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന വിദ്വേഷ പ്രചരണം, കര്‍ണാടകയിലെ ഹിജാബ് വിവാദം എന്നിവ ഒഐസിയുടെ പ്രസ്താവനയിലുണ്ട്.
വിഷയങ്ങളില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്നും ഒഐസി ആവശ്യപ്പെട്ടു. എന്നാൽ ഒഐസി പരാമർശത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയംവിമർശിച്ചു. ഒഐസി സെക്രട്ടറിയേറ്റിന്റെ വര്‍ഗീയ ചിന്താഗതിയാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണമെന്നാണ് ഇന്ത്യയുടെ പ്രതികരണം.ഒഐസി സെക്രട്ടറിയേറ്റിന്റെ വര്‍ഗീയ ചിന്താഗതിയാഥാര്‍ത്ഥ്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ അനുവദിക്കുന്നില്ല. ഇന്ത്യയ്‌ക്കെതിരായ പ്രചരണം വര്‍ധിപ്പിക്കുന്നതിന് ഒഐസി നിക്ഷിപ്ത താല്‍പര്യങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് തുടരുകയാണ്.
തല്‍ഫലമായി അവര്‍ സ്വന്തം പേരിന് ദോഷം ചെയ്യുകയാണ്. ഇന്ത്യയുടെ വിഷയങ്ങള്‍ ഭരണഘടനാ ചട്ടങ്ങള്‍ക്കനുസരിച്ചു ജനാധിപത്യപരവുമായി തീര്‍പ്പാക്കുമെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 57 മുസ്ലിം രാജ്യങ്ങള്‍ അംഗങ്ങളായ ഒഐസിയുടെ ആസ്ഥാനം സൗദിയിലാണ്. പാകിസ്താനും ഒഐസിയില്‍ അംഗമാണ്. നേരത്തെ കശ്മീര്‍ വിഷയത്തിലും ഒഐസി പ്രതിഷേധമറിയിച്ചിരുന്നു.
Post Your Comments