അമീറ’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മലയാളത്തിലെ തിരക്കേറിയ യുവ നായികമാരില്‍ ശ്രദ്ധേയയായ അനു സിതാര വീണ്ടും തമിഴിലേക്ക്. അനു സിതാരയുടെ രണ്ടാമത്തെ തമിഴ് ചിത്രംകൂടിയാണ് ‘അമീറ’. തരുണ്‍ ഗോപി സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ‘വെറി’യാണ് അനു സിതാരയുടെ ആദ്യ തമിഴ്ചിത്രം.അമീറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. പോസ്റ്ററില്‍ ടൈറ്റില്‍ കഥാപാത്രമായ അനു സിതാര മാത്രമാണുള്ളത്.
செந்தமிழன் சீமான் நடிக்கும் #அமீரா ? #Ameera #AmeeraFirstLook | #Seeman pic.twitter.com/FWnrzWWLlM
— தமிழ் தேசியம் (@Tamil_Dhesiyam) February 22, 2019
നായികാ പ്രാധാന്യമുള്ള ചിത്രമാകും അമീറ എന്നാണ് സൂചന. നവാഗതനായ കെ സുബ്രഹ്മണ്യം ആണ് സംവിധായന്‍. ആര്‍. കെ സുരേഷാണ് നായകന്‍. രാഷ്ട്രീയ പ്രവര്‍ത്തകന്‍ സീമാനും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച ഏവരുടെയും പ്രിയതാരമാണ് അനു സിത്താര.
Post Your Comments