
മലയാളത്തിന്റെ പ്രിയ താരമാണ് അനു സിത്താര. അടുത്ത വീട്ടിലെ കുട്ടിയോടെന്ന പോലുള്ള ഇഷ്ടമാണ് മലയാളികൾക്ക് അനു സിത്താരയോടുള്ളത്. അനു സിത്താരയെ കാവ്യ മാധവനുമായി താരതമ്യം ചെയ്യുന്നവരുമുണ്ട്. മലയാളികളുടെ ഇഷ്ടനടിയായ കാവ്യയുടെ തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോള്‍.
‘കാവ്യ ചേച്ചിയെ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നെ കണ്ടാല്‍ കാവ്യ ചേച്ചിയെ പോലെയുണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, മീശ മാധവനിലെ രുഗ്മിണി, ബാവുട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ, അങ്ങനെ എനിക്ക് പ്രിയപ്പെട്ട കാവ്യ ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഒരുപാടുണ്ട്’, ഫ്‌ളാഷ് മൂവീസ് മാഗസിന് നല്‍കിയ അഭിമുഖത്തിൽ അനു സിത്താര വ്യക്തമാക്കി.
അതേസമയം, അനുരാധ ക്രൈം നമ്പര്‍ 59/2019, മോമോ ഇന്‍ ദുബൈ, വാതില്‍, സന്തോഷം എന്നീ ചിത്രങ്ങളാണ് അനു സിത്താരയുടെതായി ഇനി പുറത്തുവരാണുള്ളത്. മണിയറയിലെ അശോകന്‍, മാമാങ്കം എന്നിവയായിരുന്നു താരം അഭിനയിച്ച് അവസാനം റിലീസ് ആയ ചിതങ്ങൾ. സോഷ്യൽ മീഡിയകളിലും അനു സിത്താര സജീവമാണ്.
Post Your Comments