മലയാളി തനിമയുള്ള നായിക മുഖം എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ട അനു സിതാരയ്ക്ക് ആരാധകർ ഏറെയാണ്. നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും ഏറെ തിളങ്ങുന്ന താരം കൂടിയാണ് അനു സിതാര. താരം തന്റെ സിനിമാ വിശേഷങ്ങളും വീട്ടുകാര്യങ്ങളും എല്ലാം ആരാധകർക്കായി പങ്കുവക്കാറുണ്ട്. അനു സിതാരയുടെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്. ഓണവും വിഷുവും ക്രിസ്മസും റമസാനുമെല്ലാം താരം ചിത്രങ്ങൾ പങ്കിടാറുണ്ട്. ഓണക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ അനു പങ്കുവെച്ചിരുന്നു. മതം തങ്ങൾക്ക് ഒരു പ്രശ്നമല്ലെന്നും, വീട്ടിലെ ആഘോഷങ്ങളെല്ലാം വേറിട്ട് തന്നെയാണെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അമ്മയും അച്ഛനും വ്യത്യസ്ത മതവിഭാഗത്തിൽ ഉള്ളവർ ആയതിനാൽ ഞങ്ങളുടെ വീട്ടിലെ ആഘോഷങ്ങളും വേറിട്ടതായിരുന്നു. ഓണത്തിന് അമ്മ സദ്യ ഉണ്ടാകുമ്പോൾ അമ്മൂമ്മ ബിരിയാണി ഉണ്ടാക്കും. സാമ്പാറിന് കായം ചേർന്നോ എന്ന് അമ്മൂമ്മ ഉമ്മയോട് ചോദിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. പെരുന്നാൾ വന്നാലും എല്ലാവരും ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കിയിരുന്നു. സാധാരണ മതം പ്രശ്നമാണ് എന്നൊക്കെയല്ലേ പറയുന്നത്. നമ്മുടെ വീട്ടിൽ അങ്ങനെയല്ല. അതൊന്നും വിഷയമല്ല. മകൾ എല്ലാം അറിഞ്ഞു വളരണമെന്നാണ് ഉമ്മ പറയാറുള്ളത്. ചെറുപ്പത്തിൽ ഞാൻ മദ്രസയിൽ പോയിരുന്നു. അമ്പലങ്ങളിലും പോകാറുണ്ടായിരുന്നു. അമ്മയുടെ അച്ഛനാണ് അന്ന് എന്നെ മദ്രസയിൽ കൊണ്ടു വിട്ടത്. തട്ടം ഒക്കെ ചുറ്റി ഞാൻ അച്ഛന്റെ കൈ പിടിച്ചാണ് പോകുന്നത്, മദ്രസ കഴിയുന്നതുവരെ. അവിടെ നിൽക്കുമ്പോൾ പഠിച്ചോട്ടെ എന്നായിരുന്നു അച്ഛൻ. അങ്ങനെയുള്ള വലിയ ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ട്’, അനു സിതാര പറയുന്നു.
ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ കൂടിയാണ് അനു സിതാര മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തുടർന്ന് ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൊരു ശ്രദ്ധേയ കഥാപാത്രം അഭിനയിച്ചുകൊണ്ട് മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. വിവാഹത്തിന് ശേഷമാണ് അനു സിതാര സിനിമയിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനു സിതാരയെ വിവാഹം കഴിച്ചത്. 2015 ലായിരുന്നു അനുവിന്റെ വിവാഹം.
Post Your Comments