CinemaMollywoodLatest NewsKeralaNewsEntertainment

കാവ്യ മാധവനെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷേ…!; അനു സിത്താരയുടെ തുറന്നു പറച്ചിൽ

തനിക്ക് പോലീസ് ആകണമെന്നായിരുന്നു ചെറുപ്പത്തിൽ ആഗ്രഹമെന്ന് അനു പറയുന്നു

പൊട്ടാസ് ബോംബിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട താരമാണ് അനു സിത്താര. ആരാധകരുടെ പ്രിയതാരമാണ് നടിയിപ്പോൾ. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു ചാനലില്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ താരം രസകരമായ കുറേ വിശേഷങ്ങൾ പങ്കുവെയ്ക്കുകയുണ്ടായി.

Also Read:മകളുടെ മരണശേഷവും സനു മോഹൻ സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

കാവ്യ മാധവനെപ്പോലെയുണ്ട് കാണാനെന്ന് കുറേ പേര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. അത്രയൊന്നുമില്ലെങ്കിലും അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്നാണ് അനു പറയുന്നത്. ‘കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്ര​യ്‌​ക്കൊ​ന്നും ഇ​ല്ലെ​ങ്കി​ലും കേ​ള്‍​ക്കുമ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. അ​ങ്ങ​നെ പ​റ​യു​ന്ന​ത് കൊ​ണ്ട് ദോ​ഷം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​വ്യ ചേ​ച്ചി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ല്‍ കു​റ​ച്ചൊ​ക്കെ എ​നി​ക്കും കി​ട്ടി​യി​ട്ടു​ണ്ടാ​വു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്. കാ​വ്യ ചേ​ച്ചി​യെ പോ​ലു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ള്‍ ഞാ​ന്‍ ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി നി​ല്‍​ക്കാ​റു​ണ്ട്. എ​നി​ക്കി​ത് വ​രെ അ​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ല’.- അനു വ്യക്തമാക്കി.

അതുപോലെ, തനിക്ക് പോലീസ് ആകണമെന്നായിരുന്നു ചെറുപ്പത്തിൽ ആഗ്രഹമെന്ന് അനു പറയുന്നു. വണ്ടിയില്‍ പോകുമ്പോള്‍ വഴക്ക് കാണുമ്പോള്‍ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ നമുക്ക് പവര്‍ ഇല്ലല്ലോ. പോലീസ് ആയിരുന്നെങ്കില്‍ പവര്‍ ഉണ്ടല്ലോ എന്നും അനു സിത്താര പറഞ്ഞു. സിനിമകളില്‍ തനിക്ക് ഇതുവരേയും പോലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തരമൊരു കഥാപാത്രം കിട്ടിയാൽ അടിപൊളി ആയിരിക്കുമെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button