Latest NewsIndia

ഗൗരി ലങ്കേഷ് വധത്തിൽ ആർഎസ്എസിനെതിരെ പരാമർശം : രാഹുലും യെച്ചൂരിയും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്

ആർഎസ്എസിനെതിരായ അപകീർത്തി പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരിട്ട് ഹാജരാകാണമെന്ന് മുംബൈ കോടതി. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരായ ഹർജിയിലാണ് നടപടി. 2017 സെപ്റ്റംബറിലാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് രാഹുൽ ഗാന്ധി ഉടൻ തന്നെ പ്രതികരിച്ചിരുന്നു.

ബിജെപി നേതാക്കളെ ചോദ്യം ചെയ്താൽ അവരെ ഇല്ലായ്മ ചെയ്യുന്നതാണ് ആർ എസ് എസിന്റെ ശൈലി എന്നും രാഹുൽ ആരോപിച്ചിരുന്നു. സമാനമായ ആരോപണമാണ് സോണിയ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചത്. ഗൗരി ലങ്കേഷ് വധത്തിന്റെ പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനാ ആണെന്നിരിക്കെ ആർ എസ് എസിനെതിരെ കുപ്രചരണം നടത്തിയതിനാണ് അഭിഭാഷകനായ ദൃതിമാൻ ജോഷിയാണ് കോടതിയെ സമീപിച്ചത്.

ഇന്ന് കേസ് പരിഗണിച്ച മുംബൈ കോടതി സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവിട്ടു. കേസ് അടുത്ത വട്ടം പരിഗണിക്കുന്നതിന് മുന്നേ ഇരുവരും ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button