തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി കര്‍ഷക മോര്‍ച്ച. അപേക്ഷയുമായി എത്തുന്ന കര്‍ഷകരെ കുപ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാരിനെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഈ സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭവുമായി കര്‍ഷകമോര്‍ച്ച രംഗത്തുവരുമെന്ന് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജയസൂര്യന്‍ പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പില്‍ മനപൂര്‍വ്വം തടസ്സം സൃഷ്ടിക്കുകയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് കാര്യമായ ഒരു സൗകര്യങ്ങളും ഒരുക്കുന്നില്ല കര്‍ഷകര്‍ക്കാവശ്യമായ സമയവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം കൂടാതെ അപേക്ഷ നല്‍കാനായി എത്തുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇടുക്കി വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പട്ടയം ഇല്ലാത്ത ഭൂമിയില്‍ കൃഷി നടത്തുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണം പദ്ധതി അട്ടിമറിക്കുന്ന സമീപനം ഇനിയും സര്‍ക്കാര്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം കര്‍ഷകമോര്‍ച്ച ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും കര്‍ഷകരെ സഹായിക്കാനായി കര്‍ഷക വര്‍ഷ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്നും അഡ്വക്കേറ്റ് ജയസൂര്യ അറിയിച്ചു.
കര്‍ഷകര്‍ക്ക് കൈത്താങ്ങ് നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പരാജയപ്പെടുത്താനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് കര്‍ഷക സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജയസൂര്യ ആരോപിച്ചു
Post Your Comments