KeralaLatest News

‘കർഷകരെ ചൂഷണം ചെയ്തു വന്ന ഇടനിലക്കാര്‍ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചു നടത്തിയ സമരം യഥാർത്ഥ കർഷകർ തിരിച്ചറിഞ്ഞു’

സമര രംഗത്തുണ്ടായിരുന്ന കൃഷിക്കാര്‍ തിരികെ മടങ്ങിയിരിക്കുകയാണ്.

കട്ടപ്പന: വര്‍ഷങ്ങളായി ചൂഷണം നടത്തിവന്ന ഇടനിലക്കാര്‍ തീവ്രവാദ പശ്ചാത്തലമുള്ള ചില സംഘടനകളെ കൂട്ടുപിടിച്ച്‌ നടത്തിയ സമരം രാജ്യത്തെ യഥാര്‍ത്ഥ കര്‍ഷകര്‍ തിരിച്ചറിഞ്ഞതായി കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യന്‍. സമര രംഗത്തുണ്ടായിരുന്ന കൃഷിക്കാര്‍ തിരികെ മടങ്ങിയിരിക്കുകയാണ്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ഇടനിലക്കാരെ ഒഴിവാക്കിയുള്ള സ്വതന്ത്ര വിപണി വേണമെന്നത്. എന്നാല്‍ കര്‍ഷകരെ ചൂഷണം ചെയ്തുവന്ന ഇടനിലക്കാര്‍ വരുമാന നഷ്ടമുണ്ടായപ്പോഴാണ് സമരവുമായി രംഗത്തെത്തിയത്.

പാര്‍ലമെന്റില്‍ കര്‍ഷക ബില്ലുകള്‍ അവതരിപ്പിച്ചപ്പോള്‍ അജ്ഞാത വാസത്തിലായിരുന്ന രാഹുല്‍ ഗാന്ധി, കേരളത്തില്‍ വന്ന് ട്രാക്ടറില്‍ കയറി സമരം നടത്തുന്നത് അപഹാസ്യമാണ് എന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രകാശ്, ഷാജി നെല്ലിപ്പറമ്പില്‍, രതീഷ് വരകുമല, എം.എന്‍. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button