യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച ഈ മാസം 26ന് കൊച്ചിയില്‍ നടക്കും. ഒറ്റ ദിവസം കൊണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്‍.എസ്.എസുമായി ചര്‍ച്ച നടത്തുമെന്ന് സി.പി.എം പ്രതികരണം പരാജയം മണത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ലീഗുമായിട്ടായിരിക്കും ആദ്യ ചര്‍ച്ച നടത്തുക.തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായും ജേക്കബ് വിഭാഗവുമായും ചര്‍ച്ച നടത്തും.
സി.പി.എം ഭീകര സംഘടനയായി മാറി കഴിഞ്ഞെന്നും രാജ്യത്ത് ഒരിടത്തും സി.പി.എമ്മിനോട് സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യം എ.ഐ.സി.സിയെ അറിയിക്കുമോ എന്ന ചോദ്യത്തിന് ചെന്നിത്തല മറുപടി നല്‍കിയില്ല.
ഒറ്റ ദിവസം കൊണ്ട് യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം പരാജയം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതാണ് എന്‍.എസ്.എസുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്താമെന്ന്പ റയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments