ന്യൂഡല്‍ഹി : 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ ആറുവയസ്സുകാരനെ രക്ഷിച്ചു. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് കുഞ്ഞിനെ രക്ഷിച്ചത്. മഹാരാഷ്ട്രയിലായിരുന്നു സംഭവം. കുഴല്‍ക്കിണറിന്റെ പത്തടി താഴ്ചയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു കുട്ടി. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുലര്‍ച്ചെയാണ് കുട്ടിയെ രക്ഷിക്കാനായത്. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.
പുണെയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം. കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് കുട്ടി വീഴുകയായിരുന്നു. സംഭവം പുറത്തറിഞ്ഞയുടന്‍ പൊലീസും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴികുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
കുട്ടികള്‍ കളിയ്ക്കുന്നതിനിടെ മൂടിയില്ലാത്ത കുഴല്‍ കിണറുകളില്‍ വീണുള്ള അപകടം പതിവായ സാഹചര്യത്തില്‍, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments