Latest NewsNewsIndia

40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണത് കുട്ടിയല്ല, യുവാവെന്ന് ഫയർഫോഴ്സ്; അടിമുടി ദുരൂഹത, ദൗത്യം 10 മണിക്കൂർ പിന്നിട്ടു

കുഴൽ കിണറിൽ വീണയാളെ രക്ഷിക്കുന്നതിനുള്ള ദൗത്യം 10 മണിക്കൂർ പിന്നിട്ടിട്ടുണ്ട്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ കേശോപൂർ മാണ്ഡിക്ക് സമീപമുള്ള കുഴൽ കിണറിൽ വീണത് കുട്ടിയല്ലെന്ന് ഫയർഫോഴ്സ്. 18 വയസിനും 20 വയസിനും ഇടയിൽ പ്രായമുള്ള യുവാവാണ് കുഴൽ കിണറിലേക്ക് വീണിരിക്കുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഏകദേശം 40 അടി താഴ്ചയുള്ള ഈ കുഴൽ കിണറിലേക്ക് യുവാവിനെ ആരെങ്കിലും തള്ളിയിട്ടതാണോ എന്നും സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്.

കുഴൽ കിണറിൽ വീണയാളെ രക്ഷിക്കുന്നതിനുള്ള ദൗത്യം 10 മണിക്കൂർ പിന്നിട്ടിട്ടുണ്ട്. സമാന്തരമായി കുഴിയെടുത്ത ശേഷം രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ആരാണ് വീണതെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നിലവിൽ, ഡൽഹി മന്ത്രി അഷിതി മർലെന സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. ഡിആർഎഫിന്റെയും ഫർഫോഴ്സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Also Read: കത്തുന്ന വേനലിൽ നേരിയ ആശ്വാസം! രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ വികാസ്പുരി പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. സംഭവം നടന്ന ഉടനെ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സും ദില്ലി പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് വീര് പ്രതാപ് സിംഗിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button