KeralaLatest NewsCrime

മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ മകന്‍ കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതു മണിയോടെ തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്‌സിന് മുമ്പിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി വീട്ടില്‍ ബഹളമുണ്ടാക്കുകയും ഇതില്‍ പ്രകോപിതനായ മകന്‍ വിജയ് പിതാവിനെ കൊലപ്പെടുത്തുകയുമായിരുന്നു.

രാത്രി ഒമ്പതു മണിയോടെ മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി ബഹളമുണ്ടാക്കി. തുടര്‍ന്ന് വിജയ് മണ്‍വെട്ടിയെടുത്ത് പിതാവിനെ തല്ലി. ഭാര്യ വിജയ്‌യെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ക്കും നേരിയ പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിജയ്യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button