![](/wp-content/uploads/2019/02/sale.jpg)
തിരുവനന്തപുരം : കേരള സര്‍ക്കാരിന്‍റെ ആയിരാമത് ദിനഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ അഭിമുഖ്യത്തിലാണ് ഈ പരിപാടി നടക്കുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 21 മുതല്‍ 27 വരെയായിരിക്കും ആയിരാമത് ദിനഘോഷങ്ങളുടെ ഭാഗമായുളള ജിഎസ്ടി വകുപ്പിന്‍റെ ഈ പരിപാടി .
ആഘോഷങ്ങള്‍ നടക്കുന്ന മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് സമ്മാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. അതിന് ശേഷം സംഘാടകര്‍ നിര്‍ദ്ദേശിക്കുന്ന വിധം സെല്‍ഫിയെടുത്ത് ഫേസ് ബുക്കില്‍ പ്രചരിപ്പിക്കണം.
ബില്‍ ചോദിച്ച് വാങ്ങാന്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കുന്നതിനും അവരില്‍ ഉദ്ബോദനം നല്‍കുന്നതിനുമായാണ് ജിഎസ്ടി വകുപ്പ് അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം സെല്‍ഫിയെടുത്ത് ഇടുന്നതിന് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നത്. ഒരുമിച്ച് പ്രവര്‍ത്തിക്കാം കേരളത്തിന്‍റെ വളര്‍ച്ചക്കായി. അതിനായി ബില്ല് ചോദിച്ച് വാങ്ങൂ എന്ന സന്ദേശമാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇതിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി ലക്ഷ്യമിടുന്നത്.
“മറക്കാതെ സ്റ്റേഡിയത്തിലെത്തൂ സെല്‍ഫി ഇടൂ” .
Post Your Comments