KeralaLatest NewsNews

സത്യപ്രതിജ്ഞ നടക്കും മുമ്പെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജോലിക്കാരന് കൊവിഡ്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Read Also : ഇനി പൊതുവിദ്യാഭ്യാസരംഗം പൊളിക്കും: കായികപരിശീലനം, കയ്യാങ്കളി, തെറിപ്പാട്ട് തുടങ്ങിയ നൈപുണ്യ പരിശീലമുണ്ടാവും: എസ് സുരേഷ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. 500 പേരെ ക്ഷണിച്ച് വരുത്തിയുളള ചടങ്ങ് ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ഞൂറ് പേരില്‍ കുറച്ച് ആളുകളെ വിളിച്ച് ചടങ്ങ് നടത്താന്‍ ആശങ്കകള്‍ക്കിടയിലും എല്‍ ഡി എഫ് നേതൃത്വമോ സര്‍ക്കാരോ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button