ഡെറാഡൂൺ: പുൽവാമ ഭീകരാക്രമവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ 7 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഉത്തർഖണ്ഡിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സർവകലാശാലയിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇന്ത്യക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞവരെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ കോളേജ് വിട്ടു പോകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. തുടർന്നാണ് 7 പേരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
Post Your Comments