Latest NewsGulfOman

ഈ ഗള്‍ഫ്‌ രാജ്യത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ വർദ്ധനവ്

മസ്കറ്റ് : ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ വർദ്ധനവ്. 1.64 ശതകോടി ഒമാനി റിയാലിന്റെ ഉത്പന്നങ്ങളാണ് 2017 – 2018 കാലയളവില്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. 2014 -2015 കാലയളവില്‍ ഇത് 670 ദശലക്ഷം റിയാലായിരുന്നു. കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്.

ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ ഇടക്കാലത്ത്.കുറവ് രേഖപ്പെടുത്തിയിരുന്നു. 2015 – 2016 കാലയളവില്‍ 640 ദശലക്ഷം റിയാലിന്റെ കയറ്റുമതി നടന്നുവെങ്കില്‍ 2016 – 2017 കാലയളവില്‍ ഇത് 490 ദശലക്ഷം റിയാലായി മാറി. കഴിഞ്ഞ വര്‍ഷങ്ങളിൽ ആകെ 2.58 ശതകോടി റിയാലിന്റെ ഉത്പന്നങ്ങള്‍ ഒമാനില്‍ നിന്നും ഇന്ത്യയിലെത്തിയെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button