സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആവേശത്തിലാണ് സിനിമലോകം. 104 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. 100 ഫീച്ചര്‍ ചിത്രങ്ങളും നാല് കുട്ടികളുടെ സിനിമകളും ഇതില്‍ ഉള്‍പ്പെടുന്നു. ഫീച്ചര്‍ വിഭാഗത്തില്‍ കാര്‍ബണ്‍, ഒടിയന്‍, ഞാന്‍ പ്രകാശന്‍, ഓള് തുടങ്ങി പ്രേക്ഷകപ്രീതി നേടിയവയും നിരൂപകശ്രദ്ധ നേടിയതുമായ ചിത്രങ്ങളാണുള്ളത്.മുതിര്‍ന്ന സംവിധായകരായ ഷാജി എന്‍ കരുണ്‍, ടി.വി ചന്ദ്രന്‍ എന്നിവരുടെ സിനിമകളായ ഓള്, പെങ്ങളില എന്നിവയും ഇത്തവണ മത്സരത്തിനുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും വൈസ് ചെയര്‍പേഴ്‌സണ്‍ ബീനപോള്‍ എഡിറ്റ് ചെയ്ത കാര്‍ബണും വ്യത്യസ്ത വിഭാഗങ്ങളില്‍ മത്സരിക്കാനുണ്ട്.
തീയേറ്ററുകളില്‍ ഇതുവരെയും റിലീസ് ചെയ്യാത്ത ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ദി നേച്ചര്‍ എന്നിവയും വിവിധ വിഭാഗങ്ങളില്‍ മത്സരത്തിനുണ്ട്.ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലും ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ സാന്നിധ്യത്തിന് ഫഹദും ഒരു കുപ്രസിദ്ധ പയ്യനിലെ അജയന്‍ അടക്കമുള്ള ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ടൊവിനോ തോമസും കായംകുളം കൊച്ചുണ്ണിയിലെ പ്രകടനത്തിന് നിവിന്‍ പോളിയും മത്സരത്തിനായുണ്ട്.പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.
Post Your Comments