തൃശ്ശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് ഇന്നസെന്റ് എംപി. മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ യോഗ്യതയുള്ളവര്‍ നിരവധിയുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പിനായി പിടിച്ചുതൂങ്ങി നില്‍ക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കാള്‍ പാര്‍ട്ടിയെ കുറിച്ച് അറിയാവുന്ന നിരവധിയാളുകളുണ്ട്. അവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ഇന്നസെന്റ് കൊച്ചിയില്‍ വ്യക്തമാക്കി. അതേസമയം മല്‍സരിക്കണമെന്ന് പാര്‍ട്ടിയാവശ്യപ്പെട്ടാല്‍ തളളിക്കളയാനാവില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. അക്രമരാഷ്ട്രീയത്തിന് ശാശ്വത നിലനില്‍പ്പില്ലെന്നും അക്രമരാഷ്ട്രീയത്തിനെതിരെ നേതൃത്വത്തില്‍നിന്നു തന്നെ ശക്തമായ നടപടി വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇന്നസെന്റ് എംപി പറഞ്ഞു.
Post Your Comments