CricketLatest NewsSports

ക്രിക്കറ്റ് ഏകദിന ലോകകപ്പ് : ഇന്ത്യ-പാക് മതസരത്തെ കുറിച്ച് ഐസിസി

ദുബായ്: ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി അറിയിച്ചു.. മത്സരം റദ്ദാക്കാനുള്ള സൂചനകളൊന്നും നിലവിലില്ലെന്ന് ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. മത്സരക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. സ്‌പോര്‍ട്‌സിന് പ്രത്യേകിച്ച് ക്രിക്കറ്റിന് ആളുകളെ ഒന്നിപ്പിക്കുന്നതിനു അദ്ഭുതകരമായ കഴിവുണ്ട്. മുന്‍ നിശ്ചയപ്രകാരമുള്ള മത്സരങ്ങള്‍ നടക്കാതിരിക്കുന്നതിന് നിലവില്‍ സാഹചര്യമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യമാണ് ആദ്യം, ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടില്‍ മേയ് അവസാനം മുതലാണ് ലോകകപ്പിന് തുടക്കമാകുക. കങ്കാരുപ്പടയാണ് നിലവിലെ ജേതാക്കള്‍. ഇനി 99 ദിവസങ്ങളാണു ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന്. ത്തു ടീമുകളാണ് ഇക്കുറി. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാത്തതിനാല്‍ ഓരോ ടീമും ഒമ്ബത് മത്സരം വീതം കളിക്കണം. ഓരോ ടീമും പരസ്പരം ഏറ്റു മുട്ടി ആദ്യ നാലു ടീമുകള്‍ സെമിയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button