തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ പുതുതായി നിര്‍മിച്ച മീഡിയ സെന്ററില്‍ ആദ്യമായി പത്രസമ്മേളനത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ മൈക് ഓഫ് ചെയ്ത എഴുന്നേറ്റുപോയി. ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമാണു കേരളമെന്നയിരുന്നു മുഖ്യമന്ത്രിയുടെ ഒരു പരാമര്‍ശം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാലും മികച്ചതു കേരളമാണ്. ഈ സര്‍ക്കാര്‍ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വലിയ തോതില്‍ കുറഞ്ഞു എന്നും മുഖ്യമന്ത്രി. അതേസമയം കാസര്‍കോട്ടു കൊല്ലപ്പെട്ട യുവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീടു മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, അതു നിങ്ങളുടെ അജന്‍ഡയാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
അപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ കെപിസിസി പ്രസിഡന്റാണ് ആവശ്യപ്പെട്ടതെന്നു ശ്രദ്ധയില്‍പ്പെടുത്തി, എന്നാല്‍ കെപിസിസി പ്രസിഡന്റ് തന്നെയാണു കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നു പറഞ്ഞതെന്നും അദ്ദേഹം മറുപടി പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ച ഉടന്‍ സ്ഥലത്തു പോയ മുഖ്യമന്ത്രി, ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകുന്നില്ല എന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ച് ചോദിച്ചപ്പോള്‍ അവരാരും അങ്ങനെ ഉന്നയിച്ചതായി കേട്ടിട്ടില്ലെന്നായിരുന്നു മുഖ്യന്റെ മറുപടി.
Post Your Comments