Latest NewsKeralaNews

റോഡ് ക്യാമറ: കെൽട്രോൺ കരാർ നൽകിയത് സുതാര്യമായെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: റോഡ് ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. റോഡ് ക്യാമറ ഇടപാടിൻമേൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ഉയർന്നു വന്ന വിവാദങ്ങളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Read Also: വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവര്‍ന്നു: പ്രതി പിടിയില്‍ 

ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ കൈമാറിയത്. സേഫ് കേരളക്കുളള ടെണ്ടർ നടപടികൾ സി ഡബ്ലിയു സി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാർ നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

Read Also: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 99.7% വിജയവുമായി വിദ്യാര്‍ഥികള്‍, 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button