2018 ലെ ദൃശ്യ, ശ്രാവ്യ, അച്ചടി വിഭാഗങ്ങളിലായി സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. അച്ചടി ദിനപത്രം റിപ്പോർട്ടിന് മാതൃഭൂമി തിരുവനന്തപുരം ലേഖകൻ ആർ. അനൂപും ഫീച്ചർ വിഭാഗത്തിൽ ദീപിക സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം. റോയിയും മാസിക മികച്ച ലേഖനത്തിന് മൂന്നാംവഴി മാസിക ലേഖകൻ നാസർ വലിയേടത്തും അർഹനായി. ശ്രവ്യം ഫീച്ചർ വിഭാഗത്തിൽ കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ലീന പി. ബേബിയും ദൃശ്യം ഫീച്ചർ വിഭാഗത്തിൽ ജനം ടി.വി. റിപ്പോർട്ടർ ജിനേഷ്. കെ.എന്നും അർഹരായി. കർഷകൻ മാസിക സ്റ്റാഫ് റിപ്പോർട്ടർ റിച്ചാർഡ് ജോസഫ് മികച്ച ലേഖനത്തിനുള്ള പ്രത്യേക പരാമർശം നേടി. ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കി ദൂരദർശൻ സംപ്രേഷണം ചെയ്ത ‘നൂറുമേനി’ക്ക് ദൃശ്യ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. ഈ മാസം 23ന് ആലപ്പുഴ വണ്ടാനം ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളേജിൽ ആഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരകർഷക പാർലമെന്റിൽ വച്ച് മന്ത്രി ജി. സുധാകരൻ അവാർഡുകൾ വിതരണം ചെയ്യും.
Post Your Comments