തിരുവനന്തപുരം : പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്ത് കുമാറിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഇന്ന് പ്രഖ്യാപിയ്ക്കും..ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുന്നതടക്കമുളള കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോള്‍.
ശനിയാഴ്ച വയനാട്ടില്‍ വസന്ത് കുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി എ കെ ബാലന്‍, ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കിയിരുന്നു.
രാവിലെ 10 മണിക്കാണ് മന്ത്രിസഭാ യോഗം തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തിന് ശേഷം 11 മണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
Post Your Comments