ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഉദ്‌ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഉദ്ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ഏപ്രില്‍ 5 വരെയുള്ള മത്സരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂളിലുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണിത്. തെരഞ്ഞെടുപ്പ് തീയതികളനുസരിച്ച് മത്സരക്രമത്തില്‍ മാറ്റംവരാന്‍ സാധ്യതയുണ്ടെന്നും സംഘാടക സമിതി അറിയിച്ചു. വൈകീട്ട് നാലിനും എട്ടിനുമാണ് മത്സരങ്ങള്‍. 17 മത്സരങ്ങളില്‍ ബാംഗ്ലൂരും ഡല്‍ഹിയുമൊഴികെയുള്ള ആറ് ടീമുകള്‍ നാല് മത്സരങ്ങള്‍ വീതം കളിക്കും. ബാംഗ്ലൂരും ഡല്‍ഹിയും അഞ്ച് മത്സരങ്ങളും കളിക്കും.
മാര്‍ച്ച് 23 ചെന്നൈ സൂപ്പര്‍ കിങ്‌സ് X റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (8pm)
മാര്‍ച്ച് 24 കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് X സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (4pm)
മുംബൈ ഇന്ത്യന്‍സ് X ഡല്‍ഹി കാപിറ്റല്‍സ് (8pm)
മാര്‍ച്ച് 25 രാജസ്ഥാന്‍ റോയല്‍സ് X കിങ്‌സ് ഇലവന്‍ പഞ്ചാബ് (8pm)
മാര്‍ച്ച് 26 ഡല്‍ഹി കാപിറ്റല്‍സ് X ചെന്നൈ സൂപ്പര്‍ കിങ്‌സ് (8pm)
മാര്‍ച്ച് 27 കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് X കിങ്‌സ് ഇലവന്‍ പഞ്ചാബ് (8pm)
മാര്‍ച്ച് 28 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ X മുംബൈ ഇന്ത്യന്‍സ് (8pm)
മാര്‍ച്ച് 29 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് X രാജസ്ഥാന്‍ റോയല്‍സ് (8pm)
മാര്‍ച്ച് 30 കിങ്‌സ് ഇലവന്‍ പഞ്ചാബ് X മുംബൈ ഇന്ത്യന്‍സ് (4pm)
ഡല്‍ഹി കാപിറ്റല്‍സ് X കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് (8pm)
മാര്‍ച്ച് 31 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് X റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 4pm
ചെന്നൈ സൂപ്പര്‍ കിങ്‌സ് X രാജസ്ഥാന്‍ റോയല്‍സ് (8pm)
ഏപ്രില്‍ 1 കിങ്‌സ് ഇലവന്‍ പഞ്ചാബ് X ഡല്‍ഹി കാപിറ്റല്‍സ് (8pm)
ഏപ്രില്‍ 3 മുംബൈ ഇന്ത്യന്‍സ് X ചെന്നൈ സൂപ്പര്‍ കിങ്‌സ് (8pm)
ഏപ്രില്‍ 4 ഡല്‍ഹി കാപിറ്റല്‍സ് X സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (8pm)
ഏപ്രില്‍ 5 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ X കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് (8pm)
Post Your Comments