ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാറിന്റെ ഭാരത് വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് ഒഴുകിയെത്തിയത് 46 കോടി രൂപ. 80,000 ആളുകളാണ് ഇതുവരെയായി രൂപ നിക്ഷേപിച്ചത്. ഇപ്പോഴും സഹായം എത്തുകയാണ്. ഭാരത് കെ വീര്‍’ ട്രസ്റ്റ് എന്ന നിലയില്‍ തുടങ്ങിയ ട്രസ്റ്റില്‍ ഇതുവരെ സംഭാവനയായി എത്തിയത് 46 കോടി രൂപയാണെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ഈ തുക വിതരണം ചെയ്തെന്നും സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിട്ടുണ്ട്.
ബി.എസ്.എഫ്., സിഐ.എസ്.എഫ്., എന്‍.ഡി.ആര്‍.എഫ്., സിആര്‍പിഎഫ്, ഐ.ടി.ബി.പി., എന്‍.എസ്.ജി., എസ്.എസ്.ബി., അസം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കായാണ് ‘ഭാരത് കെ വീര്‍’ രൂപവത്കരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍, അര്‍ധസൈനിക വിഭാഗ മേധാവികള്‍ അംഗങ്ങളായ സമിതിയാണ് സംഭാവനകള്‍ കൈകാര്യം ചെയ്യുന്നത്.
എങ്ങനെ സംഭാവന നല്‍കാം
* bharatkeveer.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
* Contribute To > Bharat Ke Veer Corpus Fund എന്ന ഭാഗത്തേക്ക് പോകുക
* നിങ്ങളുടെ വിവരങ്ങളും സ്‌ക്രീനില്‍ കാണിക്കുന്ന സുരക്ഷാ കോഡും നല്‍കുക
* മൊബൈല്‍ നമ്പറിലേക്ക് എത്തുന്ന ഒ.ടി.പി. നല്‍കുക
* നല്‍കാനുദ്ദേശിക്കുന്ന തുക ഓണ്‍ലൈന്‍ പേമെന്റായി നല്‍കുക
* സൈനികരുടെ പേരിലും പൊതുവായും സംഭാവന നല്‍കാം
* സംഭാവന നല്‍കിയതിന്റെ സാക്ഷ്യപത്രം സൈറ്റിലൂടെ ലഭിക്കും
Post Your Comments