ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയിലെ ആക്രമണത്തോടെ ഭീകരവാദം ചെറുക്കാന്‍ നടത്തിയിരുന്ന ചര്‍ച്ചകളുടെ സമയം അവസാനിച്ചുവെന്നും ഇനി നടപടിയ്ക്കുള്ള സമയമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഡല്‍ഹിയിലെത്തിയ അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് ഇതെന്നും സിആര്‍പിഎഫ് സൈനികരുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായും മൗറീഷ്യോ മക്രിയും പറയുകയുണ്ടായി.
Post Your Comments