Latest NewsKeralaIndia

പ്രധാന മന്ത്രിയുടെ സമ്മാനം കേരളത്തിന് വേണ്ടേ ?മറ്റ് സംസ്ഥാനങ്ങളില്‍ സമ്മാന്‍ നിധി ആദ്യ ഗഡു ലഭിച്ചു : അപേക്ഷിക്കേണ്ടത് ഇങ്ങനെ

18,000 കര്‍ഷകര്‍ മാത്രമാണ് സ്ഥലം സംബന്ധിച്ച്‌ കൃഷി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കോട്ടയം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ജില്ലയിലെ 1,74130 കര്‍ഷകര്‍ക്ക് ലഭിക്കും. രണ്ട് ഹെക്ടര്‍ വരെ (അഞ്ച് ഏക്കര്‍) കൃഷിഭൂമിയുള്ളവര്‍ക്കാണ് പ്രതിവര്‍ഷം ആറായിരം രൂപ കാര്‍ഷിക സഹായ നിധിയായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ ആദ്യ ഗഡു ഇതിനകം ലഭിച്ചെങ്കിലും കേരളം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്നതോടെ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. 18,000 കര്‍ഷകര്‍ മാത്രമാണ് സ്ഥലം സംബന്ധിച്ച്‌ കൃഷി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബാക്കിയുള്ളവര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എല്ലാ കര്‍ഷകര്‍ക്കും നല്‍കാന്‍ കൃഷി ഭവനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.2000 രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുക.അപേക്ഷിക്കേണ്ടത് ഇങ്ങനെ; അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി അതത് കൃഷി ഭവനുകളില്‍ ബന്ധപ്പെടണം.

കൃഷി ഭൂമിയുടെ ഉപയോഗം(ഹെക്ടറില്‍), റബര്‍: 113830,നെല്‍കൃഷി: 21410,കരിമ്പ് : 11,പന: 269,കുരുമുളക് : 3336 ,ഇഞ്ചി : 110,മഞ്ഞള്‍ : 93,ഏലം : 200,ചക്ക: 3946,മാങ്ങ : 2606,വാഴ : 2521,പൈനാപ്പിള്‍ : 1134,കപ്പ : 5957,തേങ്ങ : 28209,കൊക്കോ: 947, തേയില, 1979,,പ്ലാന്റേഷന്‍ : 2642

shortlink

Related Articles

Post Your Comments

Related Articles


Back to top button