Latest NewsGulfOman

ഒമാനില്‍ മെര്‍സ് ബാധയേറ്റ് രണ്ടു മരണം

മസ്‌ക്കറ്റ് : ഒമാനില്‍ മെര്‍സ് ബാധയേറ്റ് രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഈ വര്ഷം മരിച്ചവരുടെ എണ്ണം നാലായി. പത്ത് പേരില്‍ മെര്‍സ് വൈറസ് ബാധയേറ്റതായും റിപ്പോർട്ടുണ്ട്. മെര്‍സ് ബാധിച്ച് ചികിത്സ തേടുന്നവരും മരണപ്പെടുന്നവരുടെയും എണ്ണം അടുത്തിടെ വര്‍ധിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയം ശക്തിപ്പെടുത്തി.ലോകത്ത് ഇതുവരെ 2100 ഓളം മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button